Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപാചകവാതകം ചോർന്ന്...

പാചകവാതകം ചോർന്ന് വീടിന്‍റെ ഒരുഭാഗം കത്തി

text_fields
bookmark_border
പാചകവാതകം ചോർന്ന് വീടിന്‍റെ ഒരുഭാഗം കത്തി
cancel

വെ​ള്ള​റ​ട: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ൽ തീ​പി​ടി​ച്ച് വീ​ടി​ന്‍റെ ഒ​രു​ഭാ​ഗം ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം കു​ര​വ​റ ബാ​ല​കൃ​ഷ്ണ​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ല്‍നി​ന്ന് സ്റ്റൗ​വി​ലേ​ക്ക് തീ​പ​ട​ര്‍ന്നാ​യി​രു​ന്നു അ​പ​ക​ടം.

വീ​ടി​ന്റെ അ​ടു​ക്ക​ള​യോ​ട് ചേ​ര്‍ന്നു​ള്ള വ​ര്‍ക്ക് ഏ​രി​യ​യി​ലാ​യി​രു​ന്നു സി​ലി​ണ്ട​ര്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പു​തി​യ സി​ലി​ണ്ട​ര്‍ ഘ​ടി​പ്പി​ച്ച് സ്റ്റൗ ​ക​ത്തി​ച്ച​യു​ട​ന്‍ ചോ​ര്‍ച്ച​യു​ണ്ടാ​യി റെ​ഗു​ലേ​റ്റ​റി​ന്റെ ഭാ​ഗ​ത്തേ​ക്ക് തീ​പ​ട​രു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഓ​ടി​ക്കൂ​ടു​ക​യും നെ​യ്യാ​ര്‍ഡാം അ​ഗ്‌​നി​ര​ക്ഷ​സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തു​മ്പോ​ഴേ​ക്കും ആ​ളു​ക​ള്‍ തീ​കെ​ടു​ത്തി​യി​രു​ന്നു.

അ​ഗ്‌​നി​ര​ക്ഷ​സേ​ന​യെ​ത്തി സി​ലി​ണ്ട​ര്‍ പു​റ​ത്തേ​ക്കെ​ടു​ത്ത് ചോ​ര്‍ച്ച അ​ട​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍ക്കും പ​രി​ക്കി​ല്ല.

അ​ഗ്‌​നി​ബാ​ധ​യു​ണ്ടാ​യ ഉ​ട​ന്‍ കെ.​എ​സ്.​ഇ.​ബി​യെ വി​വ​ര​മ​റി​യി​ച്ച് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. അ​ടു​ക്ക​ള​യി​ലെ വ​യ​റി​ങ് ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ളും ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളും മേ​ല്‍ക്കൂ​ര​യു​മ​ട​ക്കം ക​ത്തി​ന​ശി​ച്ചു.

അ​മ്പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ണ്ടാ​യ​താ​യി വീ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ച​ക​വാ​ത​ക ഏ​ജ​ന്‍സി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VellaradaGas leakageCooking gas
News Summary - A part of the house got burnt due to cooking gas leakage
Next Story