കുടിവെള്ള പൈപ്പിന് കുഴിയെടുത്തു; വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞു
text_fieldsപൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തതിനെതുടർന്ന്
ഇലക്ട്രിക് പോസ്റ്റുകള്‍
മറിഞ്ഞനിലയില്‍
വെള്ളറട: പോസ്റ്റിന് അരികിലൂടെ കുടിവെള്ള പൈപ്പ് ഇടുന്നതിന് കുഴികള്‍ എടുത്തതിനെതുടർന്ന് 11 കെ.വി ഇലക്ട്രിക് ലൈനുകള്‍ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ മറിഞ്ഞു. വേങ്കോട് മുള്ളിലവ് വിള റോഡില്‍ വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. പോസ്റ്റുകള്‍ നിലംപൊത്തിയതോടെ പ്രദേശത്താകെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു.
പോസ്റ്റുകള്‍ നിലംപൊത്തിയപ്പോൾ ലൈനുകൾ കൂട്ടിമുട്ടിയുണ്ടായ വൻ ശബ്ദവും തീയും നാട്ടുകാരെ പരിഭ്രാന്തരാക്കി. പ്രദേശവാസികള്‍ അറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബി ജീവനക്കാര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ഈ റൂട്ടില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പുതിയ കുഴിയെടുത്ത് പോസ്റ്റുകൾ സ്ഥാപിച്ചതിനുശേഷമാണ് പ്രദേശത്തെ വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. ഇലക്ട്രിക് പോസ്റ്റിന് സമീപത്തുകൂടെ അശ്രദ്ധമായി കുഴിയെടുത്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

