ബൈക്കില്‍ കറങ്ങി മൂന്നിടത്ത് മാല പൊട്ടിച്ച സംഘം പിടിയിൽ
text_fieldsശരത്, അമല്‍രാജ്, ശക്തിവേല്‍
വെള്ളറട: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ബൈക്കുകളില്‍ കറങ്ങി ആറുപവന്റെ മാലകള്‍ കവര്‍ന്ന മൂവര്‍ സംഘം പൊലീസിന്റെ പിടിയിലായി. ബൈക്ക് ഓടിച്ച പ്രാവച്ചമ്പലം കോണ്‍വന്റ് റോഡില്‍ ബിന്ദു ഭവനില്‍ ശരത് (25), ചുള്ളിയൂര്‍ സിന്ധു ഭവനില്‍ അമല്‍ രാജ് (22), ബൈക്കിന്റെ പിറകിലിരുന്ന് മാലകള്‍ പിടിച്ചുപറിച്ച വടക്കേവിള വെളിയാറ്റൂര്കോണം വീട്ടില്‍ ശക്തിവേല്‍ (22) എന്നിവരാണ് പൊലീസ് പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ 11.30ന് കട്ടച്ചിയില് വിളയിലും ഉച്ചക്ക് 12.30 ന് കൂട്ടത്തിവിളയിലും 12.45 ന് പത്താനാവിളയിലുമായിരുന്നു കവര്‍ച്ച. ബൈക്കില്‍ സംഘം മാസ്ക് ധരിച്ചാണ് പിടിച്ചുപറി നടത്തിയത്.

