Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ 50 മൂര്‍ഖൻ കുഞ്ഞുങ്ങള്‍
cancel
camera_alt

പരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ വിരിഞ്ഞ 50 മൂര്‍ഖൻ കുഞ്ഞുങ്ങള്‍

Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപരിസ്ഥിതി...

പരിസ്ഥിതി പ്രവര്‍ത്തകന്റെ വീട്ടില്‍ 50 മൂര്‍ഖൻ കുഞ്ഞുങ്ങള്‍

text_fields
bookmark_border
Listen to this Article

വെ​ള്ള​റ​ട: പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ന്റെ വീ​ട്ടി​ല്‍ 50 മൂ​ര്‍ഖ​ൻ കു​ഞ്ഞു​ങ്ങ​ള്‍. ഉ​ണ്ട​ന്‍കോ​ട് സ്വ​ദേ​ശി അ​ജേ​ഷ് ലാ​ലു​വി​ന്റെ വീ​ട്ടി​ലാ​ണ് മൂ​ര്‍ഖ​ന്‍ പാ​മ്പി​ന്റെ മു​ട്ട വി​രി​ഞ്ഞ് 50 കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. സ്​​നേ​ക്ക് പാ​ര്‍ക്കി​ലെ​യും വ​നം​വ​കു​പ്പി​ലേ​യും താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ലാ​ലു പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച്ച വീ​ടി​നു​സ​മീ​പ​ത്തെ കു​ള​ത്തി​ന് സ​മീ​പം കു​ട്ടി​ക​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ട പാ​മ്പി​നെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് 50 മു​ട്ട കി​ട്ടി​യ​ത്. പാ​മ്പി​നെ അ​ന്ന് ത​ന്നെ ഫോ​റ​സ്റ്റി​ന് കൈ​മാ​റു​ക​യും മു​ട്ട വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മു​ട്ട​യാ​ണ് വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഇ​വ​യെ വ​നം​വ​കു​പ്പി​ന്​ കൈ​മാ​റും.

സ്‌​റ്റേ​ജ് ക​ലാ​കാ​ര​നാ​യ ലാ​ലു രാ​ജ​വെ​മ്പാ​ല ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പാ​മ്പു​ക​ളെ പി​ടി​കൂ​ടി ഫോ​റ​സ്റ്റി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. വ​നം വ​കു​പ്പി​ന്റെ ലൈ​സ​ന്‍സ്ഡ് റെ​സ്‌​ക്യൂ​വ​റാ​യ ലാ​ലു വ​നം വ​കു​പ്പ് ന​ല്‍കി​യി​ട്ടു​ള്ള ബാ​ഗി​ന​ക​ത്ത് പാ​മ്പു​ക​ളെ സു​ര​ക്ഷി​ത​മാ​ക്കി​യാ​ണ്‌ കൈ​മാ​റു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VellaradaCobrasbaby cobra
News Summary - 50 baby cobras found in environmental activists home
Next Story