സ്വകാര്യ ഗോഡൗണില്‍നിന്ന് 3500 കിലോ റേഷനരി പിടികൂടി
text_fieldsസ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടിയപ്പോള്‍
വെള്ളറട: വെള്ളറടക്ക് സമീപം സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 3500 കിലോ റേഷനരി പിടികൂടി. താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റൈഡും അരിപിടിച്ചെടുക്കലും നടന്നത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി അരികടത്തലും അനധികൃത വ്യാപാരവും നടക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് വിവരം ലഭിച്ചിരുന്നു.
തിങ്കളാഴ്ച കത്തിപ്പാറ ക്ഷീര സംഘത്തിന് സമീപത്തെ രഹസ്യ ഗോഡൗണില്‍നിന്നാണ് അരി ശേഖരം പിടികൂടിയത്. വിജിലന്‍സ് ഓഫിസര്‍ അനി ദത്ത്, ജില്ല സപ്ലൈ ഓഫിസര്‍ അജിത് കുമാര്‍, നെയ്യാറ്റിന്‍കര താലൂക്ക് സപ്ലൈ ഓഫിസര്‍ പ്രവീണ്‍കുമാര്‍, ഓഫിസര്‍മാരായ ബൈജു, ലീലാ ഭദ്രന്, ബിജു, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു, ഗിരീഷ് ചന്ദ്രന്, രാജേഷ്, രശ്മി, ഷിബ, ജയചന്ദ്രന് അടങ്ങുന്ന സംഘമാണ് അരി ശേഖരം പിടികൂടിയത്. പിടിച്ചെടുത്ത അരി അമരവിള ഗോഡൗണിലേക്ക് മാറ്റുമെന്ന് വിജിലന്‍സ് ഓഫിസര്‍ അനി ദത്ത് പറഞ്ഞു.

