Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_right11 പേര്‍ക്ക്​...

11 പേര്‍ക്ക്​ ഭക്ഷ്യവിഷബാധ: അമ്പൂരിയില്‍ ബേക്കറി പൂട്ടിച്ചു

text_fields
bookmark_border
food security
cancel

വെ​ള്ള​റ​ട: അ​മ്പൂ​രി ടൗ​ണി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ബേ​ക്ക​റി​യി​ല്‍നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ. സം​ഭ​വ​ത്തി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബേ​ക്ക​റി പൂ​ട്ടി​ച്ചു.

തി​ങ്ക​ളാ​ഴ്ച പാ​കം​ചെ​യ്ത ചി​ക്ക​ന്‍ ബ​ര്‍ഗ​റും സാ​ൻ​വി​ച്ചും ക​ഴി​ച്ച 11 പേ​ര്‍ക്കാ​ണ്​ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​ത്. ചി​കി​ത്സ തേ​ടി​യ​വ​രി​ല്‍ ബേ​ക്ക​റി ഉ​ട​മ​യും ഭാ​ര്യ​യു​മു​ണ്ട്. പി​റ്റേ​ദി​വ​സം മു​ത​ല്‍ ഛര്‍ദി​യും വ​യ​റി​ള​ക്ക​വും തു​ട​ങ്ങി​യ​തോ​ടെ ഇ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ട​പ്പു വ​ട്ട​ക്കു​ടി വീ​ട്ടി​ല്‍ ശ്രീ​ധ​ര​ന്‍ നാ​യ​ര്‍ (65), ഐ​ശ്വ​ര്യ (26), ഹ​രി​കൃ​ഷ്ണ​ന്‍ (30), ത​ട്ടാം​മു​ക്ക് ക​രിം​പാ​നി​യി​ല്‍ വീ​ട്ടി​ല്‍ നീ​തു (32), ലി​സ​മ്മ ജേ​ക്ക​ബ് (59), തു​ടി​യം​കോ​ണം വെ​ള്ളാ​പ്പ​ള്ളി വീ​ട്ടി​ല്‍ നോ​യ​ല്‍ (23), ഇ​ളം​തു​രു​ത്തി​യി​ല്‍ സ​ണ്ണി ജോ​സ​ഫ് (63), ലീ​ല (54), പാ​ല​ക്കാ​ട്ടു​വീ​ട്ടി​ല്‍ സി​ല്‍വി (27), എ​ലി​സ മ​രി​യ ഫെ​ബി​ന്‍ (5), കു​റു​കു​ത്തി​യാ​നി​യി​ല്‍ സാ​ന്റി ഷി​ജു (37) എ​ന്നി​വ​ര്‍ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.

ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. അ​മ്പൂ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബേ​ക്ക​റി​യി​ല്‍നി​ന്ന് സാ​മ്പി​ൾ ശേ​ഖ​രി​ച്ചു. ബേ​ക്ക​റി​യും ബോ​ര്‍മ​യും സീ​ല്‍ ചെ​യ്തു. പാ​റ​ശ്ശാ​ല ഫു​ഡ് സേ​ഫ്റ്റി ഓ​ഫി​സ​ര്‍ ഷൈ​നി വി.​എ​സ്, നെ​യ്യാ​റ്റി​ന്‍ക​ര ഓ​ഫി​സ​ര്‍ അ​നൂ​ജ പി.​എ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisoningBakeryAmburi
News Summary - 11 people with food poisoning: Bakery in Amburi closed
Next Story