മജിസ്ട്രേറ്റ് ഇല്ല; വെള്ളനാട് ഗ്രാമ ന്യായാലയം പ്രവര്‍ത്തനം താളംതെറ്റി
text_fieldsവെള്ളനാട് ഗ്രാമ ന്യായാലയം
ആര്യനാട്: മജിസ്ട്രേറ്റ് ഇല്ലാതായതോടെ വെള്ളനാട് ഗ്രാമ ന്യായാലയത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. മജിസ്ട്രേറ്റ് സ്ഥലം മാറിപ്പോയി മാസങ്ങൾ പിന്നിട്ടിട്ടും പകരക്കാരനായ നിയമിക്കാത്തതാണ് പ്രവർത്തനങ്ങൾ താളംതെറ്റാൻ കാരണം. 2016 നവംബർ 19ന് പ്രവർത്തനം തുടങ്ങിയ വെള്ളനാട് ഗ്രാമ ന്യായാലയം തുടക്കകാലത്ത് ദിവസവും പ്രവര്‍ത്തിച്ചിരുന്നു. പിന്നീടതിന്റെ പ്രവര്‍ത്തനം ആഴ്ചയിൽ രണ്ട് ദിവസമായി ചുരുങ്ങി. ഇതിനിടെ മാസങ്ങളോളം കേസുകള്‍ കൈകാര്യംചെയ്യാത്ത സ്ഥിതിയുമുണ്ടായി.
ആര്യനാട്, കാട്ടാക്കട, വിതുര എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന കേസുകളാണ് വെള്ളനാട് ഗ്രാമന്യായാലയത്തിൽ എത്തിയിരുന്നത്. അരലക്ഷം രൂപ വരെയുള്ള സിവിൽ കേസുകളും ആറുമാസത്തില്‍ താഴെ ശിക്ഷവിധിക്കാവുന്ന കേസുകളുമാണ് ഇവിടെ നടത്തിയിരുന്നത്. എന്നാല്‍, മജിസ്ട്രേറ്റിന്റെ കസേര ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയതോടെ ഇവിടെ വരുന്ന കേസുകൾ ഫയലിങ് ചെയ്ത് അതത് പൊലീസ് സ്റ്റേഷനുകൾ വഴി പ്രതികൾക്ക് സമൻസ് അയക്കുകയാണ് ചെയ്യുന്നത്. വീണ്ടും അറിയിപ്പ് ലഭിച്ച ശേഷം ഗ്രാമന്യായാലയത്തിൽ എത്തിയാൽ മതിയെന്നും സമൻസ് കൈപ്പറ്റുന്നവരെ അറിയിക്കും.
സെക്രട്ടറി ഉൾപ്പെടെ പത്തുപേർ ഇവിടെ കോടതി ജീവനക്കാരായുണ്ടായിരുന്നു. എന്നാലിപ്പോൾ ജീവനക്കാരും പകുതിയായി. മജിസ്ട്രേറ്റും, ആവശ്യത്തിനുള്ള ജീവനക്കാരെയും നിയമിച്ച് വെള്ളനാട് ഗ്രാമ ന്യായാലയത്തിന്റെ പ്രവര്‍ത്തനം തടസ്സമില്ലാതെ തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

