നടപ്പാതയിൽ വാഹനം: നടപടിയെടുക്കണം –മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വാഹന ഉടമകളുടെ പേരിൽ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്.
നിയമസഭ ഹോസ്റ്റലിനും സർവകലാശാല ഓഫിസിനും മധ്യത്തിലൂടെ കുന്നുകുഴി ജങ്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂനിവേഴ്സിറ്റി റോഡിൽ നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പ്രസ്തുത സ്ഥലങ്ങളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ റോഡിലിറങ്ങി നടക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതായും കമീഷൻ ഉത്തരവിൽ പറഞ്ഞു.മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

