Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന പരിശോധന;പ്രായപൂര്‍ത്തിയാകാത്ത 32 പേർക്കെിരെ കേസ്

text_fields
bookmark_border
ഇവർ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നിയമനടപടിയുണ്ടാകും
വാഹന പരിശോധന;പ്രായപൂര്‍ത്തിയാകാത്ത 32 പേർക്കെിരെ കേസ്
cancel

തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 32 ‘കുട്ടി ഡ്രൈവർമാർ’ കുടുങ്ങി. ഗതാഗത നിയമങ്ങൾ ലംഘിച്ചും മതിയായ രേഖകളില്ലാതെയും വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത 32 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇവർ ഓടിച്ച വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയും നിയമനടപടിയുണ്ടാകും. വെള്ളിയാഴ്ച സിറ്റി പൊലീസ് കമീഷണർ കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലാണ് വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനപരിശോധന നടത്തിയത്. ചെറുതും വലുതുമായ 618 വാഹനങ്ങൾ പരിശോധിച്ചു. വരും ദിവസങ്ങളിലും സമാനരീതിയിലുള്ള വാഹനപരിശോധന തുടരുമെന്ന് കമീഷണർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicle inspection; Case filed against 32 minors
Next Story