വർക്കല ടൂറിസം കേന്ദ്രത്തിൽ നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsവർക്കല: വർക്കല ടൂറിസം കേന്ദ്രത്തിൽ നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം വെങ്ങാനൂർ കോവളം കെ.എസ് റോഡിൽ തുണ്ടുവിള വീട്ടിൽ ദിവർ എന്ന വിഷ്ണു (22) ആണ് എക്സൈസിന്റെ പിടിയിലായത്.
വർക്കല ടൂറിസം കേന്ദ്രത്തിൽ ലഹരി വിൽപനയും ഉപഭോഗവും വർധിക്കുന്ന സാഹചര്യത്തിൽ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുന്നതിനിടെയാണ് വൻ കഞ്ചാവ് വേട്ട നടന്നത്. പാപനാശം ബീച്ച്, ഹെലിപ്പാഡ്, കുരയ്ക്കണ്ണി, തിരുവമ്പാടി എന്നീ ഭാഗങ്ങളിലായാണ് എകസൈസ് ടീം പരിശോധന നടത്തിയത്.
തിരുവമ്പാടിയിൽ അഡാക്ക് അക്വാറിയത്തിന് മുന്നിൽനിന്നാണ് വിഷ്ണു സംഘത്തിന്റെ പിടിയിലായത്.
പിടിയിലാകുമ്പോൾ ഇയാളുടെ കൈയിലുണ്ടായിരുന്ന കഞ്ചാവും കണ്ടെടുത്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് ഇൻസ്പെക്ടർ കെ. വിനോദ്, പ്രിവൻറിവ് ഓഫിസർ സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ, ഷൈൻ, അരുൺ മോഹൻ, പ്രിൻസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

