Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
cancel
camera_alt

അ​ഭി​ലാ​ഷ്

വർക്കല: വെട്ടൂരിൽ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിലായി. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷാണ് (43) അറസ്റ്റിലായത്. ഭയപ്പെട്ട കുട്ടിയുടെ സ്വഭാവത്തിലുണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷാകർത്താക്കളാണ് പൊലീസിൽ പരാതി നൽകിയത്.

സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുന്നതായി വർക്കല എസ്.എച്ച്.ഒ അറിയിച്ചു. വർക്കല ഡിവൈ.എസ്.പി പി. നിയാസിന്റെ നിർദേശാനുസരണം എസ്.എച്ച്.ഒ സനോജ്.എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ.പി.ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ്.ഐ മനോജ്, ഗ്രേഡ് എസ്.ഐ ജയരാജ്, എ.എസ്.ഐ ഫ്രാങ്ക്ലിൻ, എസ്.സി.പി.ഒമാരായ സുധീർ, ഷിജു, ഷൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested in POCSO case
Next Story