പൊലീസുകാരനെ കുത്തിയ കേസിൽ യുവാവ് പിടിയിൽ
text_fieldsആരോമൽ
വർക്കല: പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ. ചെമ്മരുതി മുട്ടപ്പലം ആകാശ് ഭവനിൽ ഹെൽമറ്റ് മനു എന്ന ആരോമൽ (24) ആണ് അറസ്റ്റിലായത്.
ആഴ്ചകൾക്ക് മുമ്പ് കൃത്യനിർവഹണത്തിനായി ബൈക്കിൽ സഞ്ചരിക്കവെയാണ് വർക്കല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിജുവിന് കുത്തേറ്റത്. ബൈക്കിനെ ഓവർടേക്ക് ചെയ്തതിൽ പ്രകോപിതനായാണ് ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. സംഭവത്തിനുശേഷം ഒളിവിൽപോയ ഇയാളെ പിടികൂടാൻ തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായൺ പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചിരുന്നു.
വർക്കല അസി. പൊലീസ് സൂപ്രണ്ട് ദീപക് ധൻകറിന്റെ മേൽനോട്ടത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ശ്യാം എം.ജി, സബ് ഇൻസ്പെക്ടർമാരായ രജിത്ത് എസ്, ബിജു എന്നിവരുൾപ്പെട്ട സംഘമാണ് കോവൂരിലെ ഒളിസങ്കേതത്തിൽനിന്ന് പ്രതിയെ പിടികൂടിയത്.

