Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

ര​ഞ്ജി​ത്ത്

വർക്കല: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടവ പാറയിൽ മൂടില്ലാവിള സുഗന്ധാലയത്തിൽ കണ്ണൻ എന്ന രഞ്ജിത്ത് (21) ആണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നത്രെ.

പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. എട്ടാം ക്ലാസ് മുതൽ യുവാവ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ കബളിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ നിർദേശാനുസരണം വർക്കല ഡിവൈ.എസ്.പി പി. നിയാസിന്‍റെ നേതൃത്വത്തിൽ വർക്കല പൊലീസ് ഇൻസ്പെക്ടർ സനോജ്, സബ് ഇൻസ്പെക്ടർ രാഹുൽ, അസി. സബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, പൊലീസുകാരായ സുരജ, ഹേമ, ഷിജു, പ്രശാന്തകുമാരൻ, ജീർ, സുധീർ, റാം ക്രിസ്റ്റിൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - young man who molested the girl was arrested
Next Story