വിസ തട്ടിപ്പുകേസ് പ്രതി പിടിയിൽ
text_fieldsവർക്കല: വിസ തട്ടിപ്പുകേസിലെ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം ഓൾസെയിൻറ്സ് കോളജിന് സമീപം ടി.സി 32/771 സൗമ്യഭവനിൽ കൊച്ചനുജൻ എന്ന രാജീവ് (48) ആണ് അറസ്റ്റിലായത്. വർക്കല അയിരൂർ കടയിൽവീട്ടിൽ വിഷ്ണു സതീശെൻറ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
സിംഗപ്പൂരിലേക്ക് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് വിഷ്ണുവിൽ നിന്നും പലപ്പോഴായി ഇരുപതിനായിരം രൂപ രാജീവ് വാങ്ങിയിരുന്നത്രെ. എന്നാൽ വിസ നൽകുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. രാജീവിനെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
വർക്കല സി.ഐ ബാബുക്കുട്ടെൻറ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ പി.രാജീവ്, എ.എസ്.ഐമാരായ റഹിം,ബി.ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

