Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഇന്ത്യാ ബുക്ക് ഓഫ്...

ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടി രണ്ടു വയസുകാരൻ

text_fields
bookmark_border
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം നേടി രണ്ടു വയസുകാരൻ
cancel
camera_alt

നിനവ് നവിൻ

വർക്കല: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി രണ്ടു വയസ്സുകാരൻ. ഏഴ് പൊതുവിജ്ഞാന ചോദ്യങ്ങൾക്കും കേരള മന്ത്രി സഭയിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഓരോരുത്തരുടെയും വകുപ്പുകളും പറഞ്ഞാണ് റെക്കോർഡ് നേട്ടം കൈവരിച്ചത്.

വർക്കല മേൽവെട്ടൂർ നിധിയിൽ നവിൻപ്രകാശി​ന്‍റെയും (മർച്ചന്‍റ്​ നേവി) രാഖി ദാസിന്‍റെയും (അസി. ​പ്രഫ, യു.കെ.എഫ് കോളജ് ഓഫ് എൻജിനിയറിങ്​ ആൻഡ്​ ടെക്നോളജി) മകൻ നിനവ് നവിൻ ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ എത്തിയത്.

പൊതുവിജ്ഞാന ചോദ്യങ്ങളിൽ ഇന്ത്യയുടെ തലസ്ഥാനവും ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരുമെല്ലാം ഉൾപ്പെട്ടിരുന്നു. അതിനെല്ലാം ഈ കൊച്ചുമിടുക്കൻ കൃത്യമായി ഉത്തരം നൽകി. ആഗസ്റ്റ് നാലിനാണ് നിനവിന്‍റെ റെക്കാഡ് ഇന്ത്യബുക്ക് സ്ഥിരീകരിച്ചത്. 13ന് സർട്ടിഫിക്കറ്റും നൽകി. സഹോദരങ്ങൾ നിവേദ്, നിയോഗ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Book Of Records
News Summary - two-yearold inducted into the India Book of Records
Next Story