രണ്ട് മോഷ്ടാക്കൾ അറസ്റ്റിൽ
text_fieldsമനോഷ്, അരുൺ
വർക്കല: മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ കോടംതുരുത്ത് ചന്തിരൂർ കാഞ്ഞിരപ്പുറത്ത് ചിറയിൽ ഹൗസിൽ മനോഷ് (27), വെട്ടൂർ വെണ്ണിയോട് മുനിക്കുന്ന് ലക്ഷംവീട്ടിൽ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്. ഇടവ വെൺകുളം തുണ്ടൻവിളാകത്ത് വീട്ടിൽ രാജേന്ദ്ര പ്രസാദിന്റെ (72) വീട്ടിലാണ് മോഷണം നടന്നത്.
മേൽക്കൂരയിലെ ഓടിളക്കി അകത്തുകടന്ന പ്രതികൾ അലമാര കുത്തിപ്പൊളിച്ച് അതിലുണ്ടായിരുന്ന ആറര പവൻ സ്വർണാഭരണങ്ങളും 24000 രൂപയും കവർന്നു. സമാനമായ മറ്റൊരു മോഷണക്കേസിൽപ്പെട്ടവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണവിവരവും പുറത്തായത്. കോടതി ഇവരെ റിമാൻഡ് ചെയ്തു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

