വർക്കല: പാപനാശത്ത് കടൽതീരത്ത് നട്ടു പിടിപ്പിച്ചിരുന്ന തണൽ വൃക്ഷങ്ങളും തെങ്ങുകളും സമൂഹികവിരുദ്ധർ വെട്ടിനശിപ്പിച്ചു. പാപനാശം കടൽത്തീരത്ത് സഞ്ചാരികൾക്കും ലൈഫ് ഗാർഡുകൾക്കും തണലേകുന്ന മരങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിക്കപ്പെട്ടത്.
നഗരസഭ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ സ്വകര്യ റിസോർട്ട് ഉടമയാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്. വിഷയത്തിൽ വിശദ അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി അറിയിച്ചു.