Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാവായിക്കുളം ഡീസൻറ് മുക്കിൽ മോഷണം: രണ്ട് പവനും പണവും കവർന്നു.
text_fieldsbookmark_border
കല്ലമ്പലം:നാവായിക്കുളത്ത് വീടിന്റെ വാതിൽ തകർത്ത് രണ്ട് പവനും നാലായിരം രൂപയും കവർന്നു. ഡീസന്റ്മുക്ക് ദാറുൽ ബാസിതിൽ ഷഹീൻഷായുടെ വീട്ടിലാണ് കവർച്ച നടന്നത്.ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് മോഷണം നടന്നത്.
വീട്ടിന്‍റെ പിറകിലെ വാതിൽ കുത്തി തുറന്ന് അകത്ത് കയറി അലമാരിയിൽ ഇരുന്ന 2പവൻ സ്വർണ്ണവും, 4000 രൂപയും കവർന്നതായി വീട്ടുകാർ കല്ലമ്പലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഷഹീൻ ഷായുടെ ഭാര്യയും രണ്ടും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവർ ഉണർന്നെങ്കിലും ഭീതി കൊണ്ട് ബഹളം ഉണ്ടാക്കുകയോ എഴുന്നേൽക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. വീട്ടുകാർ ഉണർന്നതായി സംശയം തോന്നിയ മോഷ്ടാക്കൾ കയ്യിൽ കിട്ടിയതുമായി കടന്ന് കളയുകയായിരുന്നു. ഷഹീൻഷാ വിദേശത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

