താബൂക്ക് കമ്പനിയിൽ മോഷണം; രണ്ടു പേർ അറസ്റ്റിൽ
text_fieldsപ്രിൻസും സുനിലും
വർക്കല: താബൂക്ക് കമ്പനിയിൽ മോഷണം നടത്തിയ യുവാക്കളെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്കോട് പ്രിയങ്ക നിവാസിൽ പ്രിൻസ് (32), ചാവർകോട് പുത്തൻവിള വീട്ടിൽ സുനിൽ (23) എന്നിവരാണ് അറസ്റ്റിലായത്. കമ്പനിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പു കമ്പികളും തൊഴിലാളികൾ ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റു സാധന സാമഗ്രികളുമാണ് ഇവർ കവർന്നത്.കമ്പനി കോമ്പൗണ്ടിൽ വളർത്തിയിരുന്ന ജർമൻ ഷെപ്പേർഡ് ഇനത്തിലുള്ള നായ്ക്കുട്ടിയെയും നാടൻ നായ്ക്കുട്ടിയെയും ഇരുവരും ചേർന്ന് മോഷ്ടിച്ചുകൊണ്ടുപോയിരുന്നു.
സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. മോഷ്ടിക്കപ്പെട്ട സാധനസാമഗ്രികൾ പാളയംകുന്നിലെ ആക്രി വ്യാപാര സ്ഥാപനത്തിൽനിന്നു പൊലീസ് കണ്ടെത്തി. പ്രതികൾ പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

