Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightയുവതിയുടെ ആത്മഹത്യ;...

യുവതിയുടെ ആത്മഹത്യ; പ്രേരണാകുറ്റം ചുമത്തി ഭർത്താവിനെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
arrest
cancel
camera_alt

അ​ഫ്സ​ൽ

വ​ർ​ക്ക​ല: യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ല്ല​മ്പ​ലം ഞാ​റാ​യി​ക്കോ​ണം ക​പ്പാം​വി​ള ക​രി​മ്പു​വി​ള​യി​ൽ ദാ​ർ അ​ൽ അ​ഫ്സ​ലി​ൽ അ​ഫ്സ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ർ​ക്ക​ല റാ​ത്തി​ക്ക​ൽ സ്വ​ദേ​ശി​നി നെ​ബീ​ന ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 11നാ​ണ് ആ​ത്​​മ​ഹ​ത്യ ചെ​യ്ത​ത്.

2019 ആ​ഗ​സ്റ്റ് നാ​ലി​നാ​യി​രു​ന്നു വി​വാ​ഹം. സ്‌​ത്രീ​ധ​ന​ത്തെ ചൊ​ല്ലി ഇ​ട​ക്കി​ടെ അ​ഫ്സ​ലി​ന്റെ മാ​താ​വ് ഫ​സീ​ല വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി നെ​ബീ​ന സ​ഹോ​ദ​ര​ങ്ങ​ളെ​യും മാ​താ​വി​നെ​യും അ​റി​യി​ച്ചി​രു​ന്നു. കു​ഞ്ഞി​ന്റെ പി​റ​ന്നാ​ളി​നാ​യി മൂ​ന്നു​മാ​സം മു​മ്പ്​ അ​ഫ്സ​ൽ നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​യ​ത്.

സ്‌​ത്രീ​ധ​നം ആ​വ​ശ്യ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ് വി​വാ​ഹം ക​ഴി​ച്ച അ​ഫ്​​സ​ൽ, പി​ന്നീ​ട്​ നെ​ബീ​ന വി​വാ​ഹ​ത്തി​ന​ണി​ഞ്ഞ 35 പ​വ​ൻ കു​റ​ഞ്ഞു​പോ​യെ​ന്നും വീ​ടും കാ​റും കൂ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വ​ത്രെ. അ​ഫ്സ​ൽ മ​ദ്യ​പി​ച്ചു​വ​ന്ന്​ മ​ർ​ദ്ദി​ക്കു​ന്ന​തും പ​തി​വാ​യി. മൊ​ഴി ചൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​യും മു​ഴ​ക്കി നെ​ബീ​ന​യെ വീ​ട്ടി​ൽ പ​റ​ഞ്ഞു​വി​ട്ടു.

മാ​ന​സി​ക​മാ​യി ത​ള​ർ​ന്ന നെ​ബീ​ന​യെ തൊ​ട്ട​ടു​ത്ത ദി​വ​സം വൈ​കി​ട്ട് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഫ്സ​ലി​നും ഫ​സീ​ല​ക്കു​​മെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ ഉ​ൾ​പ്പെ​ടെ സ്ത്രീ​ധ​ന ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത്​ ശി​ക്ഷി​ക്ക​ണ​മെ​ന്നാ​ണ്​ കു​ടു​ബ​ത്തി​ന്റെ ആ​വ​ശ്യം. കോ​ട​തി ഇ​യാ​​​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു. വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി സി.​ജെ. മാ​ർ​ട്ടി​നാ​ണ് കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:husbandwoman diedarrest
News Summary - The suicide of the young woman- The husband was arrested
Next Story