Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസോർട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു

text_fields
bookmark_border
വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം
attacking
cancel

വർക്കല: പാപനാശത്ത് റിസോർട്ട് ജീവനക്കാരനെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇടുക്കി രാജാക്കാട് സ്വദേശിയായ അമലാണ് (22) ആക്രമണത്തിനിരയായത്. അമലിനെ പരിക്കുകളോടെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു ം മാറ്റി. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമിസംഘം പാപനാശത്തെ റിസോർട്ടിനു സമീപത്തെത്തി ബഹളമുണ്ടാക്കിയത്.

കാര്യം അന്വേഷിക്കാനെത്തിയപ്പോൾ അമലിനെ ആക്രമിക്കുകയായിരുന്നു. റിസോർട്ടിന്‍റെ സമീപത്തുനിന്ന് വലിച്ചിഴച്ച് കടൽത്തീരത്ത് കൊണ്ടുപോയാണ് ആക്രമിച്ചത്. ബിയർ കുപ്പികൾ ഉപയോഗിച്ച് തലയിലും ശരീരത്തിലും അടിച്ച് പരിക്കേൽപിച്ചു. ബോധരഹിതനായി കടൽത്തീരത്ത് കിടന്ന അമലിനെ നാട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വർക്കല പൊലീസ് അക്രമികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The resort employee was attacked by a five-member gang
Next Story