Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഇടവയിൽ മാലിന്യനിക്ഷേപം...

ഇടവയിൽ മാലിന്യനിക്ഷേപം തടഞ്ഞയാൾക്ക് കുത്തേറ്റു

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ഗോ​പ​കു​മാ​ർ

വ​ർ​ക്ക​ല: ഇ​ട​വ റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം ഗു​രു​മ​ന്ദി​ര​ത്തി​ന​ടു​ത്ത്​ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​ഞ്ഞ​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ഇ​ട​വ പാ​റ​യി​ൽ പ​ന​നി​ന്ന​വി​ള വീ​ട്ടി​ൽ ദി​നേ​ശി​നാ​ണ് (47) കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ശാ​ന്താ​മ​ന്ദി​ര​ത്തി​ൽ ഗോ​പ​കു​മാ​റി​നെ (40) അ​യി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ഗു​രു​മ​ന്ദി​ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മോ​ഹ​ന​നും സ​മീ​പ​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി ഗോ​പ​കു​മാ​റു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. വ​ഴ​ക്കി​നി​ട​യി​ൽ അ​വി​ടെ​ത്തി​യ ദി​നേ​ശ് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച്​ മ​ന​സ്സി​ലാ​ക്കു​ക​യും മാ​ലി​ന്യ നി​ക്ഷേ​പം പൊ​ലീ​സി​നെ അ​റി​യി​ക്കാ​ൻ മോ​ഹ​ന​നോ​ട് പ​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന്​ പ്ര​കോ​പി​ത​നാ​യ ഗോ​പ​കു​മാ​ർ ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ച്ച​തി​നെ​തു​ട​ർ​ന്ന്​ ദി​നേ​ശി​ന്റെ ഇ​ട​ത് ക​ണ്ണി​ന് മു​ക​ളി​ലാ​യി ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു.

ഇ​യാ​ളെ വ​ർ​ക്ക​ല ശ്രീ​നാ​രാ​യ​ണ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ന​ൽ​കി. അ​യി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഗോ​പ​കു​മാ​റി​നെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingCrime newsTrivandrum news
News Summary - The man who stopped the dumping of garbage in Idava was stabbed
Next Story