താലൂക്ക് ആശുപത്രി സുരക്ഷാജീവനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ
text_fieldsസനീർ
വർക്കല: താലൂക്ക് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ഇടവ റെയിൽവേ സ്റ്റേഷന് സമീപം സീന മൻസിലിൽ സനീർ (44) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി സനീർ താലൂക്ക് ആശുപത്രിയിലെത്തുകയും ഒ.പി ടിക്കറ്റെടുക്കാതെ അത്യാഹിതവിഭാഗത്തിലെ ബെഡിൽ കയറിക്കിടക്കുകയും ചെയ്തു.
ഒ.പി ടിക്കറ്റെടുത്ത് വന്ന് ഡോക്ടറെ കാണാൻ നിർദേശിച്ച സുരക്ഷാ ജീവനക്കാരനുമായി വാക്കേറ്റമുണ്ടായി ഇയാൾ പുറത്തിറങ്ങി. തുടർന്ന് സനീർ കല്ലുകൊണ്ട് സുരക്ഷാജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

