Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightമാനദണ്ഡങ്ങൾ...

മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിച്ച ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാർപ്പിച്ചു

text_fields
bookmark_border
മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിച്ച ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാർപ്പിച്ചു
cancel

വർക്കല: അനുമതിയില്ലാതെ നടന്നുവന്ന ചാരിറ്റി ഹോമിലെ അന്തേവാസികളെ മാറ്റി പാർപ്പിച്ചു. സാമൂഹിക ക്ഷേമ വകുപ്പിന്‍റെ അനുമതിയില്ലാതെ വർക്കലയിൽ പ്രവർത്തിച്ചുവന്ന ഗോവർധനം ചാരിറ്റി ഹോമിലെ 16 ​പേരെയാണ്​ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്.

സാമൂഹിക ക്ഷേമ വകുപ്പ് ജില്ലാ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് നടപടികൾ സ്വീകരിച്ചത്. ബന്ധുക്കളാരുമില്ലാത്തവരെയാണ് ആദ്യപടിയായി ഇവിടെനിന്നും മാറ്റിയത്. അവശേഷിക്കുന്നവരുടെ മേൽവിലാസം കണ്ടെത്തി അവരവരുടെ ബന്ധുക്കളെ ഏൽപ്പിക്കാനും നടപടി സ്വീകരിച്ചതായി സാമൂഹ്യ ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഷൈനിമോൾ പറഞ്ഞു.

ഗോവർധനം ചാരിറ്റി ഹോം രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ പാലിക്കാതെയും അടിസ്ഥാന സൗകര്യങ്ങളില്ലാതെയും പ്രവർത്തിച്ചുവന്നത് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടി സ്വീകരിച്ചത്.

Show Full Article
TAGS:charity 
News Summary - The inmates of the charity home were relocated
Next Story