വയോധികയെ ആക്രമിച്ച് മാല കവർന്ന പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ സുനിലും
അനിലും
വർക്കല: പാങ്ങോട് പുലിപ്പാറയിൽ എൺപതുകാരിയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികൾ വർക്കലയിൽ അറസ്റ്റിൽ. പാങ്ങോട് ചന്തക്കുന്ന് കോളനി സ്വദേശികളായ സുനിൽ (27), അനിൽ (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
വർക്കല മുൻസിപ്പൽ ടൗൺ ഹാളിന്റെ പരിസരത്ത് സംശയാസ്പദമായ രീതിയിൽ കണ്ട ഇവരെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കവർച്ച കേസിലെ പ്രതികളാണെന്നു മനസ്സിലാകുന്നത്. പുലിപ്പാറ ശാസ്താംകുന്ന് ഷെമീർ മൻസിലിന്റെ ആയിഷ ബീവിയുടെ മാലയാണ് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കവർന്നത്.
ഇവരുടെ വീട്ടിൽ രാവിലെ കൂലി പണിക്ക് പോവുകയും 11 വരെ ജോലി ചെയ്തശേഷം കൂലി വാങ്ങിപ്പോയവരാണ് പ്രതികൾ.വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇവർ അകത്തുകടന്നത്. കസേരയിൽ ഇരുന്ന ആയിഷ ബീവിയുടെ മുഖത്ത് അമർത്തി മുക്കാൽ പവന്റെ മാല പൊട്ടിച്ചു. അലമാരയും മറ്റും കുത്തിത്തുറന്നശേഷം ഇവർ കടന്ന് കളയുകയായിരുന്നു. പ്രതികളെ പാങ്ങോട് പോലീസിന് കൈമാറി.

