Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightകോ​ള​ജി​ല്‍...

കോ​ള​ജി​ല്‍ ക്രി​സ്മ​സ് ആഘോഷത്തിനിടെ കാർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
കോ​ള​ജി​ല്‍ ക്രി​സ്മ​സ് ആഘോഷത്തിനിടെ കാർ ഇടിച്ച് വിദ്യാർഥിനിക്ക് പരിക്ക്
cancel
camera_alt

ഓട്ടോയിലിടിച്ച വിദ്യാർഥി ഓടിച്ച കാർ


വ​ര്‍ക്ക​ല: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ വ​ർ​ക്ക​ല എ​സ്.​എ​ൻ കോ​ള​ജി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി അ​പ​ക​ടം. കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​നി​ക്കും ഓ​ട്ടോ ഡ്രൈ​വ​ര്‍ക്കും പ​രി​ക്കേ​റ്റു. ര​ണ്ടാം വ​ര്‍ഷ ബി.​കോം വി​ദ്യാ​ര്‍ഥി​നി ക​രു​ണ (19), ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​ണ​മ്പൂ​ര്‍ പെ​രും​കു​ളം മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍നാ​യ​ര്‍ (55) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മോ​ഹ​ന​ന്‍നാ​യ​രു​ടെ ഇ​ട​തു​കാ​ലി​ന് മു​റി​വേ​റ്റു. വി​ദ്യാ​ര്‍ഥി​നി​ക്ക് ചെ​റി​യ പ​രി​ക്കു​ണ്ട്. ഇ​രു​വ​രെ​യും പു​ത്ത​ന്‍ച​ന്ത​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തേ​കാ​ലോ​ടെ കോ​ള​ജി​ന് മു​ന്നി​ലെ റോ​ഡി​ലാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​തും അ​പ​ക​ട​മു​ണ്ടാ​യ​തും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.20ന് ​കോ​ള​ജി​ന് മു​ന്നി​ലെ റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.കോ​ള​ജി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യാ​ണ്​ വാ​ഹ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ കോ​ള​ജി​ന് സ​മീ​പ​മെ​ത്തി​യ​ത്. ഗു​രു​കു​ലം ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​യ​റ ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ മു​ന്നോ​ട്ടു​നീ​ങ്ങി​യ ഓ​ട്ടോ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ട്ട​റി​ലി​ച്ചു. സ്‌​കൂ​ട്ട​ര്‍ ത​ട്ടി നി​ല​ത്തു​വീ​ണാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്ന വി​ദ്യാ​ര്‍ഥി​നി​ക്ക് പ​രി​ക്കേ​റ്റ​ത്. കാ​റോ​ടി​ച്ച അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. കാ​റി‍െൻറ മു​ന്‍വ​ശ​വും ഓ​ട്ടോ​യു​ടെ പി​ന്‍ഭാ​ഗ​വും ത​ക​ര്‍ന്നി​ട്ടു​ണ്ട്. വ​ര്‍ക്ക​ല പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car crash
News Summary - Student injured in car crash during Christmas celebrations at college
Next Story