മോശം സാധനങ്ങൾ വിതരണം ചെയ്ത റേഷൻ കട റദ്ദ് ചെയ്തു
text_fieldsവർക്കല: ഉപഭോക്താക്കൾക്ക് മോശം സാധനങ്ങൾ വിതരണം ചെയ്ത റേഷൻ കട റദ്ദ് ചെയ്തു. ഊന്നിന്മൂട് പുതുവലിൽ മണിയൻചെട്ടിയർ ലൈസൻസി ആയിട്ടുള്ള എ.ആർ.ഡി 43 റേഷൻ കടയുടെ ലൈസൻസാണ് അധികൃതർ റദ്ദ് ചെയതത്. ഇവിടെ നിന്നും ഉപയോഗശൂന്യമായ റേഷൻ സാധങ്ങൾ വിതരണം നടത്തുന്നുവെന്ന പരാതിയിന്മേലാണ് താലൂക്ക് സപ്ലൈ ഓഫീസറും സംഘവും മിന്നൽ പരിശോധന നടത്തിയത്.
പരിശോധനയിൽ 288 കിലോ പുഴുക്കലരി,70 കിലോ ഗോതമ്പ് എന്നിവ സ്റ്റോക്കിൽ അധികമായും 96 കാലോ പച്ചരിയുടെ കുറവും കണ്ടെത്തി. 175 കിലോ കുത്തരി ഉപയോഗശൂന്യമായതും കണ്ടെത്തി. തുടർന്നാണ് കടയുടെ ലൈസൻസ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദു ചെയ്തത്.
ഈ കടയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗകര്യ പ്രദമായി റേഷൻ വാങ്ങുന്നതിനായി സമീപത്തുള്ള എ.ആർ.ടി 50 ആം നമ്പർ റേഷൻ കടയിൽ സൗകര്യം ചെയ്തിട്ടുള്ളതായും സപ്ലൈ ഓഫീസർ ഷാജഹാൻ അറിയിച്ചു. റെയ്ഡിൽ മണമ്പൂർ റേഷനിങ് ഇൻസ്‌പെക്ടർ സുലൈമാൻ,നാവായിക്കുളം റേഷനിങ് ഇൻസ്‌പെക്ടർ സുജ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

