വർക്കലയിൽ പിടിച്ചെടുത്തത് 79 കിലോ മത്സ്യം; പിടിച്ചെടുത്തത് ചീഞ്ഞളിഞ്ഞതും മായം കലർത്തിയതും
text_fields1. വർക്കല പൂന്നമൂട് പബ്ലിക് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷവിഭാഗം റെയ്ഡ് നടത്തുന്നു 2. വർക്കലയിൽനിന്ന് പിടിച്ചെടുത്ത ചീഞ്ഞ ചൂര മീൻ
വർക്കല: വർക്കലയിൽനിന്ന് ചീഞ്ഞളിഞ്ഞതും മായം കലർത്തിയതുമായ 79 കിലോ മത്സ്യം പിടിച്ചു. ഭക്ഷ്യസുരക്ഷാ അധികൃതരുടെ മിന്നൽ പരിശോധനയിലാണ് നടപടി. വർക്കലയിലും പരിസരങ്ങളിലുമുള്ള വിവിധ മാർക്കറ്റുകളിൽ നിന്നാണ് വിൽപനക്കുവെച്ച മത്സ്യം പിടിച്ചെടുത്തത്.
പുന്നമൂട് മത്സ്യ മാർക്കറ്റിൽ നിന്ന് 50 കിലോ വരയൻ ചൂരയും പാളയംകുന്ന് വണ്ടിപ്പുര മാർക്കറ്റിൽ നിന്ന് 25 കിലോ പെപ്സി ചൂരയും പയ്യൻമുക്ക് മാർക്കറ്റിൽനിന്ന് നാലുകിലോ ചൂരയുമാണ് പിടിച്ചെടുത്തത്.
പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാവിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസറുടെ നേതൃത്വത്തിൽ പരിശോധിക്കുകയായിരുന്നു. മത്സ്യസാമ്പിളുകൾ ശേഖരിച്ച് മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. പിടികൂടിയ മത്സ്യം ഭക്ഷ്യ സുരക്ഷാവകുപ്പ് നശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

