രാഹുൽ എത്തിയത് ദുരന്തമറിയാതെ; ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ
text_fieldsദുരന്തത്തിൽ മരിച്ച പ്രതാപന്റെ മൂത്തമകൻ രാഹുൽ തീപിടിത്തമുണ്ടായ കുടുംബ വീട്ടിലെത്തിയപ്പോൾ
വർക്കല: തീപിടിത്തത്തിൽ മരിച്ച പ്രതാപന്റെ മൂത്ത മകൻ രാഹുൽ ഗൾഫിൽനിന്നെത്തിയത് ദുരന്തമറിയാതെ. അമ്മയെയും അച്ഛനെയും കാണാൻ കുടുംബവീട്ടിൽ പോയിവരാമെന്ന് രാഹുൽ പറഞ്ഞപ്പോൾ ബന്ധുക്കൾ സ്തബ്ധരായി. ഒടുവിൽ കുടുംബ സുഹൃത്ത് ദുരന്ത വിവരം അറിയിച്ചപ്പോൾ മനസ്സ് തകർന്നുനിന്ന രാഹുലിനെ കണ്ട് ബന്ധുക്കളും വിതുമ്പി.
അപകടമുണ്ടായെന്നും വേഗം എത്തണമെന്നും മാത്രമാണ് ബന്ധുക്കൾ ഫോൺ ചെയ്ത് അറിയിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് രാഹുലും ഭാര്യയും രണ്ടുമക്കളുമടങ്ങിയ കുടുംബം നാട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ കുടുംബവീട്ടിലേക്ക് പോകാനിറങ്ങുമ്പോഴാണ് രാഹുലിനോട് കാര്യങ്ങൾ പറയാൻ ബന്ധുക്കൾ നിർബന്ധിതരായത്. അതുവരെ അനിയൻ നിഹുലിന് അപകടമുണ്ടായെന്ന് മാത്രമേ ബന്ധുക്കൾ പറഞ്ഞിരുന്നുള്ളൂ.

