Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗരസഭ ജീവനക്കാർക്ക് മർദനം: മുഖ്യപ്രതി പിടിയിൽ
text_fieldsbookmark_border
വർക്കല: നഗരസഭ ജീവനക്കാരെ മർദിച്ച് കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും പിടിയിലായി. ശ്രീനിവാസപുരം മന്നാനിയ ലക്ഷംവീട്ടിൽ സജാദ് മൻസിലിൽ സഹദാണ് (29) പിടിയിലായത്.
കഴിഞ്ഞ 17ന് വൈകുന്നേരം നാലരയോടെ കണ്വാശ്രമം മന്നാനിയ കോളജിന് സമീപത്ത് കോവിഡ് പ്രോട്ടോകോൾ പരിശോധിക്കാനെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ അരുൺ എന്നിവർക്കാണ് മർദനമേറ്റത്. കേസിലെ മറ്റ് പ്രധാന പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
വർക്കല സി. ഐ ദ്വിജേഷ്, എസ്.ഐമാരായ സേതുനാഥ്, ഷംസുദ്ദീൻ കുഞ്ഞ്, എ.എസ്.ഐ നവാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

