Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഅമ്മയും അഞ്ചു...

അമ്മയും അഞ്ചു വയസുകാരനും ട്രെയിൻ തട്ടി മരിച്ചു

text_fields
bookmark_border
crime
cancel
camera_alt

പ്രതീകാത്മക ചിത്രം

വർക്കല: അമ്മയും അഞ്ചു വയസുകാരനായ മകനും ട്രെയിൻ തട്ടി മരിച്ചു. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ അയന്തി പാലത്തിന് സമീപത്താണ് അപകടം നടന്നത്. വർക്കലയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു തട്ടിയാണ് അപകടമുണ്ടായത്.

ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയും 5 വയസുള്ള മകനുമാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് നിന്നും സ്കൂൾ ബാഗ് പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ സ്ലേറ്റും മിഥുൻ എന്ന് പേരെഴുതിയ ഒരു ബുക്കുമാണ് ബാഗിലുള്ളത്. അപകടം നടന്ന വിവരം ലോക്കോ പൈലറ്റാണ് കടയ്ക്കാവൂർ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചത്.

തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തിയാണ് മൃതശരീരങ്ങൾ ട്രാക്കിൽ നിന്നും മാറ്റിയത്. 20 മിനിറ്റ്സമയം ഈ ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതവും സ്തംഭിച്ചു.

മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർക്കല പൊലീസ് വിവരങ്ങൾ ശേഖരിച്ചു അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VarkkalaTrain
News Summary - Mother and child died as train hit them
Next Story