Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightമിനി സിവില്‍...

മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം; ഉദ്ഘാടനം നാളെ

text_fields
bookmark_border
inauguration
cancel

വ​ര്‍ക്ക​ല: മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ 4.30ന് ​മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​ര്‍വ​ഹി​ക്കും. ര​ണ്ടാം​ഘ​ട്ട​മാ​യി നി​ര്‍മി​ച്ച ര​ണ്ടും മൂ​ന്നും നി​ല​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്.

സ​ബ് ആ​ര്‍.​ടി.​ഒ, അ​സി. ര​ജി​സ്ട്രാ​ര്‍ ഓ​ഫ് കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റീ​സ്, ചൈ​ല്‍ഡ് ഡെ​വ​ല​പ്‌​മെ​ന്റ് പ്രൊ​ജ​ക്ട് ഓ​ഫി​സ്, ജി.​എ​സ്.​ടി ഓ​ഡി​റ്റി​ങ്, ക​യ​ര്‍ ഇ​ന്‍സ്‌​പെ​ക്ഷ​ന്‍, ഫു​ഡ് ആ​ന്‍ഡ് സേ​ഫ്റ്റി, അ​സി. ലേ​ബ​ര്‍ ഓ​ഫി​സ് തു​ട​ങ്ങി​യ ഓ​ഫി​സു​ക​ളാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ പു​തു​താ​യി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​ത്.

വ​ര്‍ക്ക​ല താ​ലൂ​ക്കി​ലെ അ​യി​രൂ​ര്‍, ചെ​മ്മ​രു​തി, വ​ര്‍ക്ക​ല, വെ​ട്ടൂ​ര്‍ വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ സ്മാ​ര്‍ട്ട് ആ​യി ഉ​യ​ര്‍ത്തി​യ​തി​ന്റെ ഉ​ദ്ഘാ​ട​ന​വും ഇ​തി​നോ​ടൊ​പ്പം മ​ന്ത്രി നി​ര്‍വ​ഹി​ക്കും. വി. ​ജോ​യി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 44 ല​ക്ഷം രൂ​പ വീ​തം ചെ​ല​വി​ട്ടാ​ണ് അ​യി​രൂ​ര്‍, വെ​ട്ടൂ​ര്‍ വി​ല്ലേ​ജു​ക​ളി​ല്‍ സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ള്‍ നി​ര്‍മി​ച്ച​ത്.

42,25,000 രൂ​പ വീ​തം ചെ​മ്മ​രു​തി, വ​ര്‍ക്ക​ല വി​ല്ലേ​ജു​ക​ളി​ലും ചെ​ല​വ​ഴി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി എ​ത്തു​ന്ന​വ​ര്‍ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി ഫ്ര​ണ്ട് ഓ​ഫി​സ്, കാ​ത്തി​രി​പ്പ്​ കേ​ന്ദ്രം, ഇ​രി​പ്പി​ട-​കു​ടി​വെ​ള്ള സൗ​ക​ര്യം, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ടോ​യ്​​ല​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും സ്മാ​ര്‍ട്ട് വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationTrivandrum NewsMini Civil Station
News Summary - Mini Civil Station Second Phase- Inauguration is on thursday
Next Story