Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവീ​​ട്ട​​മ്മ​​യെ​​യും...

വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ

text_fields
bookmark_border
man who attacked house wife and her son is arrested
cancel
Listen to this Article

വ​​ർ​​ക്ക​​ല: രാ​​ത്രി​​യി​​ൽ വീ​​ട്​ ച​​വി​​ട്ടി​​ത്തു​​റ​​ന്ന് വീ​​ട്ട​​മ്മ​​യെ​​യും മ​​ക​​നെ​​യും ആ​​ക്ര​​മി​​ച്ച യു​​വാ​​വ് അ​​റ​​സ്റ്റി​​ൽ. ചാ​​വ​​ർ​​കോ​​ട് വേ​​ങ്ങോ​​ട് എ​​ൽ.​​പി.​​എ​​സി​​ന് സ​​മീ​​പം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ അ​​നി​​ൽ (19) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. എ​​ട്ടി​​ന്​ രാ​​ത്രി ഒ​​മ്പ​​തേ മു​​ക്കാ​​ലോ​​ടെ​​യാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.

അ​​യി​​രൂ​​ർ വേ​​ങ്ങോ​​ട് ശ്രീ​​കൃ​​ഷ്ണ സ്വാ​​മി ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന സു​​ജാ​​ത (56), മ​​ക​​ൻ അ​​ഭി​​ഷേ​​ക് എ​​ന്നി​​വ​​ർ​​ക്കാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​ത്. ടി.​​വി ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് വീ​​തി​​ൽ ച​​വി​​ട്ടി​​ത്തു​​റ​​ന്ന് അ​​ക​​ത്തു​​ക​​യ​​റി​​യ പ്ര​​തി ഇ​​വ​​രെ ആ​​ക്ര​​മി​​ച്ച​​ത്. പൊ​​ലീ​​സ് എ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി​​യെ ക​​ട​​മ്പാ​​ട്ടു​​കോ​​ണ​​ത്തെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്.

പ്ര​​തി പ്ര​​ദേ​​ശ​​ത്ത് സ്ഥി​​രം ശ​​ല്യ​​ക്കാ​​ര​​നാ​​ണെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു. പ​​ക​​ൽ ബൈ​​ക്കി​​ൽ ക​​റ​​ങ്ങി ന​​ട​​ന്ന് സ്കൂ​​ൾ-​​കോ​​ള​​ജ് പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ ക​​ഞ്ചാ​​വ് വി​​ൽ​​പ​​ന ന​​ട​​ത്തു​​ന്ന അ​​നി​​ൽ രാ​​ത്രി പ​​രി​​സ​​ര​​വാ​​സി​​ക​​ളെ അ​​സ​​ഭ്യം വി​​ളി​​ക്കു​​ക​​യും ദേ​​ഹോ​​പ​​ദ്ര​​വം ഏ​​ൽ​​പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് പ​​തി​​വാ​​ണ്. ഇ​​തി​​നു മു​​മ്പും സ​​മാ​​ന കേ​​സു​​ക​​ളി​​ൽ പ്ര​​തി ജ​​യി​​ൽ​​വാ​​സം അ​​നു​​ഭ​​വി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

അ​​യി​​രൂ​​ർ ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​എ​​ൽ. ശ്രീ​​ജേ​​ഷ്, എ​​സ്.​​ഐ എ​​സ്. സ​​ജി​​ത്ത്, പൊ​​ലീ​​സു​​കാ​​രാ​​യ ജ​​യ് മു​​രു​​ക​​ൻ, സ​​ജീ​​വ്, സ​​ജു എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ട്ട സം​​ഘ​​മാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrested
News Summary - man who attacked house wife and her son is arrested
Next Story