ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ചയാൾ അറസ്റ്റില്
text_fieldsവര്ക്കല: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ചയാൾ അറസ്റ്റില്. കരവാരം പുതുശ്ശേരിമുക്ക് കൊട്ടളക്കുന്ന് കുന്നുവിള പുത്തൻവീട്ടിൽ പ്രവീൺ (26) ആണ് അറസ്റ്റിലായത്. ചെറുന്നിയൂര് കമ്മാളംകുന്ന് പുതുവല്വിള വീട്ടില് അനിതയുടെ മകള് സജിതയെയാണ് (22) മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന ഭര്ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന് ശ്രമിച്ചത്.
വിവാഹം കഴിഞ്ഞ് ആറുവര്ഷമായി ഭര്ത്താവ് തന്നെ നിരന്തരം ഉപദ്രവിച്ചുവരികയായിരുന്നെന്ന് യുവതി പൊലീസിന് മൊഴിനല്കിയിട്ടുണ്ട്. മെഡിക്കല് കോളജ് ഐ.സി.യുവില് അത്യാസന്നനിലയില് കഴിഞ്ഞുവരുന്ന യുവതിയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
സ്ഥിരം മദ്യപാനിയായ പ്രതി നിരന്തരം യുവതിയോട് വധഭീഷണി മുഴക്കിവരികയായിരുന്നത്രെ.
വര്ക്കല പൊലീസ് ഇന്സ്പെക്ടര് ജി. ഗോപകുമാറിെൻറ നേതൃത്വത്തില്, എസ്.ഐ പി. അജിത്കുമാര്, എ.എസ്.ഐ സുബാഷ്, എ.എസ്.ഐ നജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തില് പ്രതിയുടെ ഇരുകൈകള്ക്കും പൊള്ളലേറ്റിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

