ഇടവയിൽ ഇടയിലവീട് കാവിൽ തീ പിടുത്തം
text_fieldsഇടവ ഇടയില കാവിലെ തീ പിടുത്തം ഫയർ ഫോഴ്സ് കെടുത്തുന്നു
വർക്കല: ഇടവയിലെ ഇടയില കാവിൽ തീ പിടുത്തം. ഫയർ ഫോഴ്സ് എത്തി തീ കെടുത്തിയതിനാൽ തീ പടർന്നു പിടിച്ചില്ല. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് ഇടവ തകിടി ക്ഷേത്രത്തിന് സമീപമുള്ള ഇടയിലവീട് കാവിന് തീപിടിച്ചത്. പതിവായി രാവിലെയും വൈകിട്ടും സമീപവാസികളാണ് കാവിൽ വിളക്ക് വയ്ക്കുന്നത്. ഇന്ന് വൈകിട്ടും അഞ്ചരയോടെ മണിയോടെ സമീപവാസിയായ ഒരാൾ വിളക്കിൽ തിരി തെളിച്ചിരുന്നു.എന്നാൽ ആറോടെ കാവിൽ നിന്നും തീ പടരുന്നതാണ് നാട്ടുകാർ കാണുന്നത്. തീപിടുത്തത്തിൽ കാവിലുണ്ടായിരുന്ന പനമരം പൂർണ്ണമായും കത്തി നശിച്ചു. സമീപത്തെ ആൽ മരത്തിലേക്ക് തീ പടർന്നു പിടിക്കുകയും ചെയ്തു. വർക്കല ഫയർ ഫോഴ്സ ടീം എത്തി തീ അണയ്ക്കുകയും വലിയൊരു അപകടം ഒഴിവാക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

