അകത്തുമുറിയിൽ വീണ്ടുമൊരാൾ ജയിൽ ചാടി
text_fieldsബാബു
വർക്കല: അകത്തുമുറി , റിലെ താൽക്കാലിക ജയിലിൽനിന്ന് ഒരു തടവുകാരൻ കൂടി ചാടിപ്പോയി.
കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു എന്ന ബാബു(61)വാണ് ചാടിയപ്പോയത്. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് ഇയാൾ കടന്നുകളഞ്ഞത്.
രണ്ടാംനിലയിൽ തടവുപുള്ളികളെ പാർപ്പിച്ചിരുന്ന മുറിയുടെ വെൻറിലേറ്റർ ഇളക്കിമാറ്റിയ ശേഷം ഉടുത്തിരുന്ന കൈലിമുണ്ട് കെട്ടി അതിൽ തൂങ്ങി പുറത്തെത്തുകയും പിന്നീട് പൈപ്പിൽ തൂങ്ങിയിറങ്ങി മതിൽചാടുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെ ഒരാൾ ഇവിടുന്ന് വെൻറിലേറ്ററിലൂടെ രക്ഷപ്പെട്ടിരുന്നു.
ഇതോടെ അകത്തുമുറി താൽക്കാലിക ജയിലിൽനിന്ന് തുടരെത്തുടരെ നാലുപേരാണ് ചാടിപ്പോയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

