Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightകണ്ടെയ്ൻമെൻറ്​ സോണിൽ...

കണ്ടെയ്ൻമെൻറ്​ സോണിൽ പരിശോധന; നഗരസഭാ ജീവനക്കാർക്ക് മർദനം

text_fields
bookmark_border
attacked arun
cancel
camera_alt

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ പ്ര​വേ​ശി​പ്പി​ച്ച ന​ഗ​ര​സ​ഭാ വാ​ഹ​ന​ത്തി​െൻറ ഡ്രൈ​വ​ർ അ​രു​ൺ

വ​ർ​ക്ക​ല: ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണി​ലെ പ​രി​ശോ​ധ​ന​ക്കി​ടെ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ​ക്ക് മ​ർ​ദ​നം. വ​ർ​ക്ക​ല ന​ഗ​ര​സ​ഭ​യി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ്, ഡ്രൈ​വ​ർ അ​രു​ൺ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

ക​ണ്ടെ​യ്ൻ​മെൻറ്​ സോ​ണാ​യ ക​ണ്വാ​ശ്ര​മം പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ണ്വാ​ശ്ര​മം മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ൻ​റി​ലേ​ക്ക്​ പോ​കു​ന്ന വ​ഴി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്‌​ക് ധ​രി​ക്കാ​തെ​യും നി​ന്ന ഇ​രു​പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ട് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ന് നി​ർ​ദേ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ർ​ദി​ച്ച​തെ​ന്ന്​ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പൊ​ലീ​സി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​ന​ത്തി​െൻറ മു​ൻ ഗ്ലാ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ക​ണ്വാ​ശ്ര​മം സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ദ്, നൗ​ഫ​ൽ, ഷ​മീ​ർ എ​ന്നി​വ​രെ കൂ​ടാ​തെ, ക​ണ്ടാ​ല​റി​യാ​വു​ന്ന പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varkalacontainment zone
News Summary - Inspection in Containment Zone; municipal employees attacked
Next Story