Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടവയിൽ അനധികൃത റിസോർട്ട് നിർമാണം; സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ​ഞ്ചാ​യ​ത്ത്

text_fields
bookmark_border
ഇടവയിൽ അനധികൃത റിസോർട്ട് നിർമാണം; സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി പ​ഞ്ചാ​യ​ത്ത്
cancel

വ​ർ​ക്ക​ല: ഇ​ട​വ കാ​യ​ലി​നും ക​ട​ലി​നും മ​ധ്യേ പ​രി​സ്ഥി​തി​യെ ത​കി​ടം മ​റി​ക്കു​ന്ന അ​ന​ധി​കൃ​ത റി​സോ​ർ​ട്ടും കു​ഴ​ൽ കി​ണ​റു​ക​ളു​ടെ നി​ർ​മാ​ണ​വും ക​ണ്ടെ​ത്തി. ഇ​ട​വ പ​ഞ്ചാ​യ​ത്തി​ന്റെ ക​ട​ൽ - കാ​യ​ൽ തീ​ര​മേ​ഖ​ല​യി​ലാ​ണ്, തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് അ​ന​ധി​കൃ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​രു​ക​ൾ കോ​ടി​ക​ൾ മു​ട​ക്കി​യ കാ​റ്റാ​ടി ഹ​രി​ത വ​ന​മേ​ഖ​ല​യി​ലും സം​ര​ക്ഷി​ത ക​ണ്ട​ൽ മേ​ഖ​ല​യി​ലും അ​തീ​വ ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റി​സോ​ർ​ട്ട്- കു​ഴ​ൽ കി​ണ​റു​ക​ളു​ടെ നി​ർ​മാ​ണ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​ട​വ​യി​ലെ പെ​ത്തി​രി മൂ​ക്കി​നും പ​തി​നെ​ട്ടാം പ​ഠി​ക്കും എ​തി​ർ വ​ശ​ത്തു​ള്ള കാ​യ​ലി​നും ക​ട​ലി​നും ഇ​ട​യി​ലാ​ണ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​ട​വ​യി​ലെ വെ​റ്റ​ക്ക​ട​യു​ടെ​യും കാ​പ്പി​ൽ തീ​ര പ്ര​ദേ​ശ​ത്തി​ന്റെ​യും ഭൂ​പ്ര​കൃ​തി​ക്കും നി​ർ​മാ​ണ​ങ്ങ​ൾ ഭീ​ഷ​ണി​യാ​ണ്. കാ​യ​ലി​നും ക​ട​ലി​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം 800 മീ​റ്റ​റോ​ളം മാ​ത്ര​മാ​ണ് തീ​ര പ്ര​ദേ​ശം. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ ഇ​വി​ടെ ക​ണ്ട​ൽ​ക്കാ​ടു​ക​ളാ​ലും കാ​റ്റാ​ടി മ​ര​ങ്ങ​ളാ​ലും നി​റ​ഞ്ഞ​താ​ണ്.

വ​ള​രെ മ​നോ​ഹ​ര​വും ശാ​ന്ത​വു​മാ​യ പ്ര​ദേ​ശ​ത്ത് അ​പൂ​ർ​വ്വ​മാ​യി മാ​ത്ര​മേ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ സ​ഞ്ചാ​രി​ക​ൾ എ​ത്തി. ത​ദ്ദേ​ശ​വാ​സി​ക​ൾ ത​ന്നെ വ​ള​രെ വി​ര​ള​മാ​യാ​ണ് ഇ​വി​ടെ എ​ത്താ​റു​ള്ള​ത്. വെ​റ്റ​ക്ക​ട​യ്ക്കും കാ​പ്പി​ലി​നും ഇ​ട​യി​ലു​ള്ള തീ​ര പ്ര​ദേ​ശ​മാ​ണി​ത്. ആ​ളു​ക​ളു​ടെ ശ്ര​ദ്ധ വ​ള​രെ വേ​ഗം എ​ത്തി​ച്ചേ​രാ​ത്ത ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് റി​സോ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​ത്.

റി​സോ​ർ​ട്ടി​ന് അ​നു​ബ​ന്ധ​മാ​യി മൂ​ന്ന് കു​ഴ​ൽ കി​ണ​റു​ക​ൾ നി​ർ​മി​ച്ചു ക​ഴി​ഞ്ഞു. ഗ​താ​ഗ​ത സൗ​ക​ര്യം കു​റ​ഞ്ഞ പ്ര​ദേ​ശ​ത്ത് റി​സോ​ർ​ട്ട് - കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ച​ത് ദു​രൂ​ഹ​മാ​ണ്. സാ​ധാ​ര​ണ ക​ട​ൽ തീ​ര​ത്തു​കൂ​ടി കു​റ്റി​ക്കാ​ടു​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നു വേ​ണം ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ. പെ​ത്തി​രി ജ​ങ്ഷ​നി​ൽ നി​ന്നോ, പ​തി​നെ​ട്ടാം പ​ടി ജ​ങ്ഷ​നി​ൽ നി​ന്നോ കാ​യ​ലി​ലൂ​ടെ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ൽ മാ​ത്ര​മേ ഇ​വി​ടെ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

വേ​ലി​യേ​റ്റ ക​ട​ൽ​ക്ഷോ​ഭ പ്ര​ദേ​ശ​ത്തെ ക​ണ്ട​ൽ​ക്കാ​ടു​ക​ളും കാ​റ്റാ​ടി മ​ര​ങ്ങ​ളും വ്യാ​പ​ക​മാ​യി വെ​ട്ടി ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.

ര​ഹ​സ്യ​മാ​യി ന​ട​ക്കു​ന്ന റി​സോ​ർ​ട്ട് - കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ട​വ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കു​ഴി​ച്ച മൂ​ന്ന് കു​ഴ​ൽ കി​ണ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്‍ഥ​ർ പ​റ​ഞ്ഞു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​െ​വ​യ്ക്കാ​ൻ (സ്റ്റോ​പ്പ് മെ​മ്മോ) പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വ​സ്തു ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഇ​ട​വ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗി​രീ​ഷ് ലാ​ൽ എ​ൻ.​സി​യു​ടെ നി​ർ​ദേ പ്ര​കാ​രം അ​സി. സെ​ക്ര​ട്ട​റി ജ​യ​ശ്രീ എം.​എം, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Illegal resort construction in Edava
Next Story