Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightഉറങ്ങിക്കിടന്ന ഭാര്യയെ...

ഉറങ്ങിക്കിടന്ന ഭാര്യയെ കുത്തിയ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷി​ബു

വ​ർ​ക്ക​ല: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ഇ​ട​വ കാ​പ്പി​ൽ എ​ച്ച്. എ​സി​ന് സ​മീ​പം ഹ​രി​ദാ​സ് ഭ​വ​നി​ൽ ഷി​ബു​വാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഇ​ള​യ മ​ക​ൾ​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ ബീ​ന​യെ ഷി​ബു ക​ട്ടി​ലി​ൽ​നി​ന്ന്​ വ​ലി​ച്ച്​ നി​ല​ത്തി​ട്ട്​ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം കേ​ട്ട് ഉ​ണ​ർ​ന്ന മ​ക്ക​ൾ മു​റി​ക്ക് പു​റ​ത്തേ​ക്ക്​ ക​ട​ന്ന​പ്പോ​ൾ ഷി​ബു മു​റി​യു​ടെ വാ​തി​ൽ കു​റ്റി​യി​ട്ട് ബീ​ന​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ബീ​ന​യെ ക​ട്ടി​ലി​ൽ​നി​ന്ന്​ ത​ള്ളി​യി​ട്ട​ശേ​ഷം ക​ത്രി​ക​യെ​ടു​ത്ത്​ മു​തു​കി​ലും നെ​ഞ്ചി​ലും തോ​ളി​ലും കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു.

ബീ​ന​യു​ടെ ശ​രീ​ര​ത്തി​ൽ ഏ​ഴോ​ളം മു​റി​വു​ക​ളു​ണ്ട്. മ​ക്ക​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​വാ​സി​ക​ൾ ഓ​ടി​ക്കൂ​ടു​ക​യും പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. അ​യി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷി​ബു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബീ​ന തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ​തു​ട​ർ​ന്ന് കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി സം​ര​ക്ഷ​ണ ഉ​ത്ത​ര​വ്​ നേ​ടു​ന്ന​തി​ന്​ ബീ​ന ശ്ര​മി​ച്ച​താ​ണ് ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഷി​ബു പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsTrivandrum newsStabbing case
News Summary - Husband arrested for stabbing sleeping wife
Next Story