Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവീടുകയറി ആക്രമണം: ആറംഗ...

വീടുകയറി ആക്രമണം: ആറംഗ സംഘം അറസ്റ്റില്‍

text_fields
bookmark_border
വീടുകയറി ആക്രമണം: ആറംഗ സംഘം അറസ്റ്റില്‍
cancel
Listen to this Article

വ​ര്‍ക്ക​ല: ദ​മ്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ചെ​മ്മ​രു​തി മു​രി​ങ്ങ​വി​ള വീ​ട്ടി​ല്‍ വി​ജി​ത്ത് (21), ഇ​ട​വി​ള വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് (20), പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ജീ​വ് (23), ച​രു​വി​ള വീ​ട്ടി​ല്‍ ശ്രീ​ജി​ത്ത് (23), വ​ലി​യ​പൊ​യ്ക വീ​ട്ടി​ല്‍ അ​നൂ​പ് (19), പു​ത്ത​ന്‍വി​ള വീ​ട്ടി​ല്‍ മു​കു​ന്ദ​ന്‍ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ര്‍ക്ക് പു​റ​മെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത ഒ​രു വി​ദ്യാ​ര്‍ഥി​യും കേ​സി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 29ന് ​രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കു​ന്നു​വി​ള ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷി​ബു-​ഗീ​ത ദ​മ്പ​തി​ക​ളെ​യും മ​ക്ക​ളെ​യു​മാ​ണ് യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍പി​ച്ച​ത്. ചെ​മ്മ​രു​തി കു​ന്നു​വി​ള കോ​ള​നി​യി​ല്‍ ക​ഞ്ചാ​വും പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും പ​റ​ഞ്ഞു​വി​ല​ക്കി​യ​തി‍െൻറ വൈ​രാ​ഗ്യ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം.

പ്ര​തി​ക​ളി​ലൊ​രാ​ള്‍ ഷി​ബു​വി​ന്റെ ബ​ന്ധു​വാ​ണ്. അ​യി​രൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​കെ. ശ്രീ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ സ​ജി​ത്ത്, എ.​എ​സ്.​ഐ​മാ​രാ​യ സു​നി​ല്‍കു​മാ​ര്‍, ബൈ​ജു, പൊ​ലീ​സു​കാ​രാ​യ സ​ജീ​വ്, ജ​യ്മു​രു​ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionarrested
Next Story