വീടുകയറി ആക്രമണം; ഒരാൾ അറസ്റ്റിൽ
text_fieldsഅർഷാദ്
വർക്കല: വീടുകയറി ആക്രമിച്ച സംഘത്തിലെ ഒന്നാം പ്രതിയായ യുവാവ് അറസ്റ്റിൽ. വർക്കല രാമന്തളി ബിസ്മിയ മൻസിലിൽ അർഷാദ് (45) ആണ് അറസ്റ്റിലായത്. അർഷാദിന്റെ ബന്ധുവായ പെൺകുട്ടിക്ക് നൽകിയ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് അർഷാദും ഒമ്പതംഗ സംഘവും തന്നെയും മക്കളെയും ആക്രമിച്ചു പരിക്കേൽപ്പിച്ചതെന്ന് ഹരിഹരപുരം നന്ദനത്തിൽ ശാലിനി െപാലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ശാലിനിയുടെ മൂത്ത മകൻ നന്ദു മതംമാറി വിവാഹം കഴിക്കാത്തതിലുള്ള വൈരാഗ്യം മൂലമാണ് വീടുകയറി ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതെന്നും പരാതിയിലുണ്ട്. ശനിയാഴ്ച അർധരാത്രി പന്ത്രണ്ടോടെയാണ് ആക്രമണം. വീട്ടിലെ ഫർണിച്ചർ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.

