ഹൃദയശസ്ത്രക്രിയക്ക് യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsഹരിലാൽ
വർക്കല: നിർധനയുവാവ് ഹൃദയശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ഇടവ വെൺകുളം വസുന്ധര വിലാസത്തിൽ ഹരിലാൽ (43) ആണ് കാരുണ്യം തേടുന്നത്. വെൺകുളം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറാണ് അവിവാഹിതനായ ഹരിലാൽ. വൃദ്ധയും രോഗിയുമായ മാതാവ് മാത്രമാണ് ആകെയുള്ള ആശ്രയം.
2015ൽ ഓട്ടം പോകുന്നതിനിടെ നെഞ്ചുവേദന ഉണ്ടാകുകയും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നു നടത്തിയ പയിശോധനകളിൽ ബ്ലോക്ക് ഉണ്ടെന്ന് കണ്ടെത്തി. എന്നാൽപണമില്ലാതിരുന്നതിനാൽ ചികിൽസിക്കാതെ ഓട്ടോ തൊഴിലുമായി ജീവിതം മുന്നോട്ടുനീക്കി.
വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയും സുഹൃത്തുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിക്കുകയും ചെയ്തു. ഇപ്പോൾ ശ്രീചിത്രയിൽ ചികിത്സയിലാണ്. ഹൃദയ ശസ്ത്രക്രിയക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവു വരുന്നത്. ഈ സാഹചര്യത്തിലാണ് ഹരിലാൽ സഹജീവികളുടെ കാരുണ്യം തേടുന്നത്. ഹരിലാൽ.എസ് അക്കൗണ്ട് നമ്പർ: 10630100201864, ഐ.എഫ്.എസ്.സി: 0001063, ഫെഡറൽ ബാങ്ക്, ഇടവ.

