വാടകവീട്ടില്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തു; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsഇതരസംസ്ഥാനക്കാരൻ വാടകക്ക് താമസിക്കുന്ന വീട്ടിൽനിന്ന് വർക്കല പൊലീസ് പിടിച്ചെടുത്ത തോക്കുകൾ
വര്‍ക്കല: വീട് വാടകക്കെടുത്ത് താമസിക്കുന്നവരില്‍നിന്ന് തോക്കുകള്‍ കണ്ടെടുത്തു. രണ്ട് എയര്‍ പിസ്റ്റളുകളും ഒരു എയര്‍ ഗണ്ണും ക്ലോറോഫോം കുപ്പിയുമാണ് കണ്ടെത്തിയത്. പുന്നമൂട് ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപം അലക്കാട് റോഡിലെ വീടാണ് ഇതരസംസ്ഥാനക്കാരന് ഉള്‍പ്പെട്ട സംഘം വാടകക്ക് എടുത്തത്. രത്നക്കച്ചവടം നടത്തുന്നവരാണെന്നാണ് പൊലീസിെൻറ പ്രഥമിക നിഗമനം. വർക്കല പൊലീസ് അന്വേഷണം തുടങ്ങി.
ശനിയാഴ്ച സന്ധ്യയോടെ കുരയ്ക്കണ്ണി തിനവിള ക്ഷേത്രത്തിന് സമീപം സംഘര്‍ഷം നടന്നിരുന്നു. ഈ സംഭവത്തിെൻറ അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് ഇടപ്പറമ്പില്‍ ക്ഷേത്രത്തിന് സമീപമുള്ള വീട് റെയ്ഡ് ചെയ്തത്.
പൊലീസ് എത്തുമ്പോള്‍ ഈ വീട്ടില്‍ 10 പേരുണ്ടായിരുന്നു. വീട്ടില്‍ താമസിച്ചിരുന്ന എട്ടുപേരെ വിശദമായ ചോദ്യംചെയ്യലിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. വീട് വാടകക്ക് എടുത്തുനല്‍കിയെന്ന് പറയപ്പെടുന്ന മനുവിനെയും പൊലീസ് ചോദ്യംചെയ്യുന്നുണ്ട്.

