Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVarkalachevron_rightവർക്കലയിൽ ആട്​...

വർക്കലയിൽ ആട്​ മോഷ്​ടാക്കളായ യുവാക്കൾ പിടിയിൽ

text_fields
bookmark_border
goat
cancel
camera_alt

representative image    

വ​ർ​ക്ക​ല: വീ​ട്ടു​വ​ള​പ്പി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളെ മോ​ഷ്​​ടി​ച്ച്​ വി​റ്റ​വ​ർ അ​റ​സ്​​റ്റി​ലാ​യി. വ​ർ​ക്ക​ല മു​ണ്ട​യി​ൽ തോ​പ്പു​വി​ള ന​ഴ്സ​റി​ക്കു സ​മീ​പം പു​ത്ത​ൻ​വി​ള വീ​ട്ടി​ൽ ബി​ജു (47), വ​ർ​ക്ക​ല വാ​ച്ച​ർ​മു​ക്ക് നി​ഷാ ഭ​വ​നി​ൽ മ​ണി​ക​ണ്ഠ​ൻ എ​ന്ന നി​ജു (31) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​മ്മ​രു​തി കോ​വൂ​ർ പാ​ലോ​ട്ട് വാ​തു​ക്ക​ൽ മേ​ല​തി​ൽ വീ​ട്ടി​ൽ അ​ജി​ത​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ നി​ന്നാ​ണ് ജ​മ്നാ​പ്യാ​രി, മ​ല​ബാ​റി ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട ആ​ടു​ക​ളെ മോ​ഷ്​​ടി​ച്ച​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 2012ൽ ​വ​ർ​ക്ക​ല​യി​ൽ പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​ൾ​പ്പെ​ടെ വ​ർ​ക്ക​ല പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഈ ​കേ​സി​ലെ ഒ​ന്നാം പ്ര​തി ബി​ജു.

വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​യി​രൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജേ​ഷ്.​വി.​കെ. എ​സ്.​ഐ. സ​ജീ​വ്.​ആ​ർ, പൊ​ലീ​സു​കാ​രാ​യ ജ​യ് മു​രു​ക​ൻ, സ​ജീ​വ്, തു​ള​സി, അ​ജി​ൽ, ജീ​ഷാ​ദ്, ഹോം ​ഗാ​ർ​ഡ് അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VarkalaarrestedGoat thieves
News Summary - Goat thieves arrested in Varkala
Next Story