പൊലീസ് ചമഞ്ഞ് തുണിക്കടകളിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
text_fieldsവർക്കല: പൊലീസ് ചമഞ്ഞ് തുണിക്കടകളിൽനിന്ന് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. പോരേടം മിഥിലാജ് മൻസിലിൽ മിഥിലാജ് (32) ആണ് അറസ്റ്റിലായത്.
വർക്കലയിലെ പ്രമുഖ തുണിക്കടകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വസ്ത്രങ്ങൾ എടുത്ത ശേഷം കാഷ് കൗണ്ടറിലെത്തി എ.ടി.എം കാർഡിൽ പണമില്ലെന്നും വർക്കല സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അടുത്തദിവസം പണമെത്തിക്കാമെന്നും പറഞ്ഞാണ് കടന്നത്. വർക്കലയിൽ രണ്ട് തുണിക്കടകളിൽ നിന്നും രണ്ടായിരം രൂപക്കുള്ള വസ്ത്രങ്ങളാണ് ഇയാൾ തട്ടിയെടുത്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല സി.ഐ ദ്വിജേഷ്, എസ്.ഐമാരായ സേതുകുമാർ, ലാൽ, എ.എസ്.ഐമാരായ രാധാകൃഷ്ണൻ, ഫാറൂഖ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

