വർക്കലയിൽ മത്സ്യത്തൊഴിലാളികളെ വെട്ടിയ നാലുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ യൂസുഫ്, ജവാദ്, നിസാമുദ്ദീൻ, ജഹാസ്
വർക്കല: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച നാല് പേർ പിടിയിൽ. സംഘത്തിലെ ഒരാൾ ഒളിവിൽ. വെട്ടൂർ പഞ്ചായത്തിലെ താഴെവെട്ടൂർ നെടുങ്ങാട് വീട്ടിൽ യൂസഫ് (40),സഹോദരൻ ജവാദ് (34), ആശാൻമുക്ക് കാവിൽത്തൊടി വീട്ടിൽ നിസാമുദ്ദീൻ (48), അരിവാളം തൊണ്ടൽ വീട്ടിൽ ജഹാസ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഒളിവിലാണ്. ഇയാളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തലയ്ക്ക് മാരകമായി വെട്ടേറ്റ വെട്ടൂർ സ്വദേശികളായ നൗഷാദ് (35),അൽ അമീൻ (31), ഷംനാദ് (35) എന്നിവർക്കാണ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യക്ക് ആറരയോടെ താഴെ വെട്ടൂർ ജംഗ്ഷനിലിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. നിസ്സാര കാര്യത്തെച്ചൊല്ലിയുളള തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. അറസ്റ്റിലായവരെ പോലീസ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് വർക്കല സി.ഐ ജെ.എസ്.പ്രവീൺ പറഞ്ഞു.

