വ്യാജവാറ്റ്: ഒളിവില്‍ പോയ അഭിഭാഷകനടക്കം നാലുപേര്‍കൂടി അറസ്റ്റില്‍
text_fieldsവ്യാജവാറ്റ് കേസിൽ അറസ്റ്റിലായവർ
വർക്കല: നടയറയില്‍ വ്യാജവാറ്റ് നടത്തിയ സംഘത്തിലെ നാലുപേര്‍കൂടി പിടിയിലായി. മുട്ടപ്പലം ബംഗ്ലാവില്‍ റോഡില്‍ മേലതില്‍ വീട്ടില്‍ അഡ്വ. നൗഷാദ് (47), മുട്ടപ്പലം റേഷന്‍കടമുക്ക് വിളയില്‍ വീട്ടിൽ നിസാര്‍ (45), മുട്ടപ്പലം ബംഗ്ലാവില്‍ റോഡില്‍ വിളയില്‍ വീട്ടില്‍ മുഹ്സിന്‍ (38), മുട്ടപ്പലം ബംഗ്ലാവില്‍ റോഡില്‍ വിളയില്‍ വീട്ടില്‍ സമീര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചയോടെ വിവിധയിടങ്ങളില്‍നിന്ന് അയിരൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കേസിലെ നാല് പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അയിരൂര്‍ എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐ പി. രാജേഷ്, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍, പൊലീസുകാരായ ഷിര്‍ജു, സുഗുണന്‍ നായര്‍, സജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.