കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ
text_fieldsവർക്കല: കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ. ഇലകമൺ കെടാകുളം പിതാജി നിവാസിൽ വാടകക്ക് താമസിക്കുന്ന ജസിൻ (63) ആണ് അറസ്റ്റിലായത്. ബന്ധുക്കളായ കുട്ടികളുടെ സംരക്ഷകനായി നിന്നാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഹൈദരാബാദിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ഇയാൾ ഇടയ്ക്ക് ഒരോ മാസത്തെ അവധിക്ക് നാട്ടെലെത്താറുണ്ടത്രെ. ഈ സാഹചര്യത്തിൽ കുട്ടികൾ ബന്ധുവെന്ന നിലയിൽ ഇയാൾക്കൊപ്പം താമസിക്കാറുണ്ടായിരുന്നു.
പരാതിയിന്മേൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ ജസിൻ ഒളിവിൽ പോകുകയും ചെയ്തു. പത്തനംതിട്ട റാന്നിയിലെ വീട്ടിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. അയിരൂർ പൊലീസ് ഇൻസ്പെക്ടർ വി.കെ. ശ്രീജേഷ്, സബ് ഇൻസ്പെക്ടർ എ. സതിജ്, പൊലീസുകാരായ ജയ് മുരുകൻ, വി. നിഷാന്ത് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

