കാമറ തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ
text_fieldsബിനു കൃഷ്ണൻ
വർക്കല: വാടകക്കെടുത്ത കാമറ ഒാൺലൈനിൽ മറിച്ചുവിറ്റ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം, കാവനാട് മീനത്തുചേരി കളിയിൽ കിഴക്കതിൽ ബിനുകൃഷ്ണൻ (28) ആണ് അറസ്റ്റിലായത്. ചെമ്മരുതി, മുട്ടപ്പലം കുമിളി റോഡിൽ കാട്ടിൽ വീട്ടിൽ ഡിലിജൻറ് ബ്ലസിയുടെ രണ്ടരലക്ഷം രൂപ വിലവരുന്ന കാമറയും 75000 രൂപ വിലവരുന്ന രണ്ട് ലെൻസുകളും വാടകക്കെടുത്ത ഇയാൾ അതുമായി കടന്നുകളയുകയായിരുന്നു.
ഒ.എൽ.എക്സിൽ പരസ്യം കണ്ടാണ് പ്രതി ബ്ലസിയെ സമീപിച്ച് ദിവസ വാടകക്കായി കാമറയും ലെൻസുകളും കൈക്കലാക്കിയത്. തുടർന്ന് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തശേഷം ചെെന്നെക്ക് കടന്ന പ്രതി കാമറയും ലെൻസുകളും ഒ.എൽ.എക്സ് വഴിതന്നെ അവിടെ വിൽക്കുകയും ചെയ്തു. നാട്ടിലെത്തിയ പ്രതിയെ ഓച്ചിറയിൽനിന്നാണ് അയിരൂർ പൊലീസ് പിടികൂടിയത്.
വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നിർദേശപ്രകാരം അയിരൂർ ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ, എസ്.ഐ സജീവ്.ആർ, എ.എസ്.ഐമാരായ സുനിൽകുമാർ, ശ്രീകുമാർ.ബി, പൊലീസുകാരായ സജീവ്.വി, സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

