ബൈക്കിലെത്തിയവർ യുവതിയെ ആക്രമിച്ച് താലിമാല പൊട്ടിച്ചു കടന്നു
text_fieldsവർക്കല: ബൈക്കിലെത്തിയ രണ്ടുപേർ നടുറോഡിൽ വച്ച് യുവതിയെ ആക്രമിച്ച് താലിമാല പൊട്ടിച്ചു കടന്നു. ചെമ്മരുതി പനയറ, കിഴക്കുംകര വീട്ടിൽ സൗമ്യ സജീവാണ് (35) ആക്രമണത്തിനും കവർച്ചക്കും ഇരയായത്. പനയറ ക്ഷേത്രത്തിന് മുന്നിലെ റോഡിലാണ് ആക്രമണവും കവർച്ചയും നടന്നത്.
പ്രിയദർശിനി പാലിയേറ്റീവ് കെയറിലെ നഴ്സിങ് അസിസ്റ്റന്‍റാണ് സൗമ്യ. ചൊവ്വാഴ്ച വൈകീട്ട് നാലേമുക്കാലോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കിന് പിന്നിലിരുന്നയാൾ സൗമ്യയുടെ തലയ്ക്ക് ശക്തിയായി അടിച്ച ശേഷം കഴുത്തിലണിഞ്ഞിരുന്ന രണ്ടര പവന്‍റെ താലിമാല പൊട്ടിച്ചെടുത്ത് കല്ലമ്പലം ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
പനയറ മേഖലയിൽ ഏതാനും ദിവസങ്ങളായി മോഷണവും കവർച്ചയും പതിവായിട്ടുണ്ട്. രണ്ട് ദിവസം മുൻപ് രാത്രിയിൽ പനയറ എസ്.എസ് ലാൻഡിൽ സുശീലയുടെ വീടിന്‍റെ വാതിൽ തകർത്ത് രണ്ടര പവന്‍റെ സ്വർണ്ണം കവർച്ച ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

